08:30pm 07 November 2026
NEWS
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകൾ: ഇടുക്കി ക്രൈംബ്രാഞ്ച് എഎസ്ഐ സജിത സലീമിന് സസ്പെൻഷൻ
08/09/2026  06:07 AM IST
nila
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകൾ: ഇടുക്കി ക്രൈംബ്രാഞ്ച് എഎസ്ഐ സജിത സലീമിന് സസ്പെൻഷൻ

ചെറുതോണി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്നതടക്കമുള്ള രാഷ്ട്രീയ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കിട്ടെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെ സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ (ക്രൈംബ്രാഞ്ച്) എസ്. ശ്യാം സുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി എറണാകുളം ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. പ്രസാദിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചിട്ടുണ്ട്. സജിത സലീം പങ്കുവച്ചതായി ആരോപിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും അവയുടെ നിയമവശങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img